FramesFab – Strength Meets Elegance!
Premium Aluminium Fabrication & Interior Solutions – Turning Your Dream into Reality!
അലുമിനിയം കോംപോസിറ്റ് പാനൽ ക്ലാഡിങ്: ആധുനിക നിർമ്മാണത്തിനുള്ള മികച്ച പരിഹാരം
അലുമിനിയം കോംപോസിറ്റ് പാനൽ (ACP) ക്ലാഡിങ് ഇന്ന് ആധുനിക നിർമ്മാണരംഗത്ത് ഏറെ പ്രചാരത്തിലായ ഒരു മാർഗമാണു. അതിന്റെ ദൃഢത, ഭാരം കുറവ്, മനോഹരമായ രൂപകൽപ്പന എന്നിവയാൽ ബഹുനില കെട്ടിടങ്ങൾ മുതൽ വാണിജ്യ സജ്ജീകരണങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്നു. ഈ ബ്ലോഗിൽ ACP ക്ലാഡിങിന്റെ പ്രയോജനങ്ങൾ, അതിന്റെ ഇൻസ്റ്റളേഷൻ പ്രക്രിയ, പരിപാലന രീതി എന്നിവയെക്കുറിച്ച് വിശദമായി അറിയാം.log post description.
SREERAJ .K
3/14/2025
ആധുനിക കെട്ടിട നിർമ്മാണങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു നിർമ്മാണ സാമഗ്രി ആണ് അലുമിനിയംകോബോസിറ്റ്പാനൽ(ACP)...
കാലവസ്ഥ വ്യതിയാനങ്ങൾ മൂലം കെട്ടിടത്തിന് ഉണ്ടാവുന്ന വിള്ളലുകൾ ,ചോർച്ച, കെട്ടിടത്തിൻ്റെ രൂപമാറ്റം, രൂപഭംഗി എന്നിവയ്ക്കു വേണ്ടി ഉപയോഗിക്കുന്ന ഒരു ജനപ്രിയ ക്ലാഡിങ്ങ് മെറ്റിരിയൽ ആണ് അലുമിനിയംകോബോസിറ്റ്പാനൽ(ACP). പരമ്പരാഗത ക്ലാഡിങ്ങ് രീതികൾ പ്ലാസ്റ്ററിങ്ങ് ചെയ്തു പെയിൻ്റ് ചെയ്യുക, ടൈലുകൾ, മാർബിൾകൾ പതിപ്പിക്കുക എന്നിവ ആയിരുന്നു.എന്നാൽ അതു വലിയ അപകടങ്ങൾക്കും കാലവസ്ഥയെ പ്രതിരോധിക്കാൻ കഴിയാതെയും വർഷവർഷം ഉള്ള മെയിൻ്റ്നസ്സ് ,അമിത ചിലവും ,കാലതാമസം എന്നിവ മൂലം ഉപഭോക്തകളിൽ കടുത്ത അസംതൃപ്തി ആണ് സൃഷ്ടിച്ചത്. പരമ്പരാഗത രീതി കൾ വെച്ചു നോക്കു മ്പോൾ ACP ക്ക് ധാരാളം ഗുണങ്ങൾ ഉണ്ട്. അതിനാൽ തന്നെ വിപണിയിൽ ലഭ്യമായ ക്ലാഡിങ്ങ് മെറ്റിയിരിലുകളിൽ ജനപ്രിയ ഉൽപന്നമായി ഇന്നും ACP നിലനിൽക്കുന്നു .
ACP യുടെ ഉപയോഗങ്ങൾ
ACP പ്രധാാനമായും ക്ലാാഡിങ്ങിനായി ആണ് ഉപയോഗിക്കുന്നത് എങ്കിലും ഇൻ്റീയർ ഡിസൈനിങ്ങിനും അലൂമിനിയം ,വുഡ്, സ്റ്റീൽ ഫർണിഷിങ്ങിനും വാഹനങ്ങളുടെ ഇൻ്റീയറികളിലും ഉപയോഗിക്കുന്നു.
ACP യുടെ പ്രധാന സവിശേഷത ▪️കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കും
▪️അഗ്നിയെ പ്രതിരോധിക്കും
▪️ചിതൽ, പ്രാണി ശല്യം ഇല്ല ▪️മെയിൻ്റനസ്സ് തീരെ കുറവ്
▪️ മറ്റു ഉൽപന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചിലവ് തീരെ കുറവ്
▪️ ഈസി ഇൻസ്റ്റാളേഷൻ
▪️ പുനരുപയോഗ സാധ്യത
▪️ 100 % ഈക്കോ ഫ്രണ്ട്ലി
▪️ ഇഷ്ടമുള്ള നിറം
ACP യുടെ പ്രധാനഘടകങ്ങൾ
പ്രധാനമായും അലുമിനിയം, ഫൈബർ എന്നിവയാണ് അടങ്ങിയിരിക്കുന്നത്.
പുറംപാളിയിൽ അലുമിനിയം ഫോയിലുകളും അകംപ്പാളിയിൽ ഫൈബറും.. അലുമിനിയംഫോയിലുകളിൽ PVDF കോട്ടിങ്ങുകൾ നിറവും ഗുണമേന്മയും നൽക്കുന്നു. Acpഅലുമിനിയം നിർമ്മിതം ആയതിനാൽ വളക്കുകയും O°യിൽ റൂട്ടർ ബെൻ്റിങ്ങ് ചെയ്യാനും പറ്റും.പ്രധാനമായും 2 MM, 3 MM ,4MMകനത്തിലും അലുമിനിയം ഫോയിൽ കനം 0.21,0.25,0.5 ലഭ്യമാണ്. ഇഷ്ടം ഉള്ള അളവിൽ ലഭിക്കുമെങ്കിലും വിപണിയിൽ (4'×8') (4'×10')( 4'×12') ലഭിക്കും.ഇൻ്റീരിയർ എക്സിറ്റിരിയർ ഗ്രേഡിൽ വാറണ്ടിയോടാണ് ഷിറ്റുകൾ ലഭിക്കുന്നത്. മാറ്റ്, ഗ്ലോസി, വുഡ്, മാർബിൾ ഷെയ്ഡുകളിൽ ACP ലഭ്യമാണ്. എക്സിറ്റിയറിൽ ACP ഉപയോഗിക്കുമ്പോൾ 3mm 0.25 എക്സിറ്റിരിയർ ഗ്രേഡ് മുതൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വിപണിയിൽ Acp ആണെന്ന് തെറ്റിധരിപ്പിച്ചു ധാരാളം ഡ്യൂപ്പിക്കേറ്റ് മെറ്റിയരിലുകൾ ഉണ്ടാന്നത് ശ്രദ്ധിക്കുമല്ല
ഇൻസ്റ്റാളേഷൻ
നിരവധി തെറ്റായ രീതിയിൽ കൂടിയാണ് ACP ഇൻസ്റ്റാൾ ചെയ്യുന്നത്. ഫലമോ വലിയ അപകടസാധ്യതയും നിങ്ങളുടെ ബിൽഡിങ്ങിനെ തന്നെ വലിയ രീതിയിൽ നശിപ്പിക്കുന്ന രീതിയിലാണ് ഭൂരിഭാഗം പേരും ACP ഉപയോഗിക്കുന്നത്. ഇൻസ്റ്റാൾ ചെയ്യുന്ന കമ്പിനിയുടെ പരിചയ കുറവും, വിഗദ്ധതരായ എഞ്ചിനിയർമാരുടെ അഭാവും കുറഞ്ഞ ചിലവിൽ വർക്ക് ചെയ്യാൻ താൽപര്യപ്പെടുന്ന ഉപഭോകതകളും അവരുടെ അറിവില്ലായ്മയും കരാർ കമ്മീഷൻ വ്യവസ്ഥകളും ACP യെ തെറ്റായ രീതിയിൽ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുന
▪️ പ്രിയ ഉപഭോക്തകളെ നിങ്ങൾ ആദ്യം മനസ്സിലാക്കണ്ട കാര്യം ACP യുടെ പ്രധാന ഉപയോഗം നിങ്ങളുടെ ബിൽഡിംഗ്ങ്ങളുടെ കുറഞ്ഞ ചിലവിൽ ഉള്ള സംരക്ഷണം ആണ്.
എങ്ങനെ യാണ് ACP ചിലവു കുറഞ്ഞ രീതിയിൽ കുടുതൽ സംരക്ഷണം നൽകുന്നത്..?
ACP യുടെ ഉപയോഗിക്കുന്നത് മൂലം നിങ്ങൾക്ക് പുറം ചുവരുകൾ പ്ലാസ്റ്ററിങ്ങ് ചെയ്യുകയോ പെയിൻ്റ് അടിക്കുകയോ വേണ്ട. പൂർണ്ണമായും വെയിലിനെയും മഴയെയും ചെറുക്കുന്നത് കൊണ്ടു നിങ്ങളുടെ ബിൽഡിങ്ങുകൾ 100 % സുരുക്ഷിതമായിരിക്കും. അഥവാ നിങ്ങൾക്ക് പ്ലാസ്റ്ററിങ്ങ് നിർബന്ധമാണങ്കിൽ റഫ് ഫിനിഷിൽ തിരെ കനം കുറച്ചു ചെയ്യുക.ക്ലാഡിങ്ങ് ചെയ്യുക ആണെങ്കിൽ പുറം ചുവരിലെ പ്ലാസ്റ്ററിങ്ങ് കൊണ്ടു ഒരു അധിക സുരക്ഷയും നിങ്ങളുടെ ബിൽഡിങ്ങിന് കിട്ടാൻ പോകുന്നില്ല.
ഒരിക്കലും ACP Gi - Mട പൈപ്പുകളിൽ നേരിട്ടു ഇൻസ്റ്റാൾ ചെയ്യരുത്
ഇപ്പോൾ കണ്ടു വരുന്ന ഒരു പ്രവണതയാണ് Gi - Ms പൈപ്പു കളിലെ ACP ഇൻസ്റ്റാളേഷൻ. ഒരിക്കലും നിങ്ങൾ അങ്ങനെ ചെയ്യരുത്. അത്തരം പൈപ്പുകൾ പെട്ടെന്നു ദ്രവിക്കാനും ബിൽഡിംഗ് ന് ഓവർ വെയിറ്റ് കൂട്ടാനും അതു വഴി ബിൽഡിങ്ങുകൾക്ക് പൊട്ടലും ഒരു വശത്തേക്ക് ചരിവ് വരാനും ചാൻസ് ഉണ്ട്.ACP യിൽ ഹ്യൂമിഡിറ്റി കുറഞ്ഞ സമയം അതിൻ്റെ മറുവശം കുറഞ്ഞ തോതിൽ ഈർപ്പം ആഗീരണം ചെയ്യും. അപ്പോൾ Acpയും ഇരുമ്പു പൈപ്പു ചേർന്നു ഇരിക്കുന്ന ഭാഗത്ത് വെള്ളത്തിൻ്റെ അംശം വരുകയും അതു പെട്ടെന്നു തുരുമ്പു പിടിക്കുകയും പാനൽ ഇരുമ്പിൽ നിന്നു വിട്ടു വരുകയും ചെയ്യും. ക്ലാഡിങ്ങും ഭിത്തിയും തമ്മിൽ കുറഞ്ഞത് 4 ഇഞ്ച് അകലം വേണം. അതു ബിൽഡിങിന് അകത്തെ ചൂട് കുറയ്ക്കാനും വാൾ ഈർപ്പരഹിതമായി ഇരിക്കാനും സഹായിക്കും. ക്ലാസിങ്ങിൻ്റെ ഉയരം അനുസരിച്ചു അതിൻ്റെ മൊത്തം ഭാരം ബിൽഡിങ്ങിൽ മൊത്തം വിതരണം ചെയ്യണ്ട ആവശ്യകത ഉണ്ട്. മൊത്തം ഉയരം ശരാശരിയിലും കൂടുതൽ ആണെങ്കിൽ ഇരുമ്പ് സെട്രച്ചർ ഉപയോഗിച്ചു ക്ലാഡിങ്ങിനെ ബലപ്പെടുത്തണ്ടതായി ഉണ്ട്.
ഇരുമ്പ് സെട്രച്ചറിനെ തറയിൽ ഉറപ്പിച്ചു കൊണ്ടു ബിൽഡിങ്ങിന് ഭാരം കൊടുക്കുന്നത് പരമാവധി കുറയ്ക്കാൻ സാധിക്കും.
ക്ലാഡിങ്ങിൻ്റെ സെട്രച്ചറിൻ്റെ സപ്പോർട്ട് കോൺക്രീറ്റ് സെട്രച്ചറിൽ ആങ്കർബോൾട്ട് ഉപയോഗിച്ച് മാത്രം ബന്ധിപ്പിക്കുക.
◾ക്ലാഡിങ്ങിന് ACP ഉറപ്പിക്കുന്നത് 1 MMത്തിൽ കുറയാത്ത അലുമിനിയം പ്രൊഫയിലുകൾ മാത്രം ഉപയോഗിക്കുക◾
💊ഒരിക്കലും ഇരുമ്പ് പൈപ്പിൽ നേരിട്ടു Acp ഉറപ്പിക്കരുത്💊
◾ACP ക്ലാഡിങ്ങ് പൊതുവെ രണ്ടു രീതിയിൽ ചെയ്യാം
1) ട്രെ മെത്തേഡ്
2) സിറ്റിക്കിങ്ങ് മെത്തേഡ്
അതു പോലെ സിൽക്കോൺ തിരഞ്ഞെടുക്കുമ്പോൾ വെതർസിൽക്കോൺ (WN) ജോയിൻ്റ് ഫിൽ ചെയ്യാനും, സെട്രച്ചറൽ ഗ്ലസിങ്ങ് (SG) ACP യും അലുമിനിയും ഒട്ടിക്കാനു
തെഞ്ഞെടുക്കണം. ട്രെ മെത്തേഡിൽ ACP യുടെ ജേയിൻറുകൾ തമ്മിൽ 12mm ഉം സിറ്റിക്കിങ്ങ് മെത്തേഡിൽ 3mm ഉം അകലം കൃത്യമായി പാലിക്കണം. അലുമിനിയം സ്ട്രച്ചറുകളുടെ കോളം 48 ഇഞ്ച് സ്വകയറിൽ തന്നെ ചെയ്യണം.
💊മികച്ച തൊഴിൽ പരിചയം ഉള്ളവരെ മാത്രം ക്ലാഡിങ്ങ് ചെയ്യാൻ സമീപിക്കുക💊
(ACP SQ.FT RATE STICKING=210/- starting)
(ACP SQ.FT RATE DRY =280/-starting)
💊ഒരിക്കലും വില കുറഞ്ഞ Acpമെറ്റിരിയലുകൾ ക്ലാഡിങ്ങിനായി ഉപയോഗിക്കരുത് .ഇന്ത്യയിൽ ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ദിന പ്രതി തെറ്റായ പ്രവണത മൂലം നടക്കുന്നത്💊

